ഒറ്റപ്പാലം: പാലപ്പുറം കയറമ്പാറയിലെ നീലിക്കാവ് ക്ഷേത്രത്തിൽ തിടപ്പള്ളി കുത്തിത്തുറന്ന് മോഷണം. ബുധനാഴ്ച രാവിലെ ക്ഷേത്രത്തിൽ ശുചീകരണത്തിനെത്തിയ ജീവനക്കാരാണ് പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളെത്തി നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിനകത്തെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നതായി കണ്ടെത്തി. ഉപദേവനായ ശിവക്ഷേത്രം ശ്രീകോവിലിന്‍റെ പൂട്ടും തകർത്തിട്ടുണ്ട്. ക്ഷേത്രം ഭാരവാഹികൾ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകി. 6000 രൂപയോളം നഷ്ടപ്പെട്ടതായാണ് പരാതി. ഫെബ്രുവരി രണ്ടാം വാരം ഭണ്ഡാരങ്ങൾ തുറന്ന് തുക ശേഖരിച്ചിരുന്നു. അതിനാൽ, ഭീമമായ നഷ്ടം ഒഴിവായി. ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.