ജനതാദൾ-എസ്​ ജില്ല സമ്മേളനം മാർച്ച് അഞ്ചിനും ആറിനും

ജനതാദൾ-എസ്​ ജില്ല സമ്മേളനം മാർച്ച് അഞ്ചിനും ആറിനും പാലക്കാട്: ജനതാദൾ-എസ്​ (സെക്യുലർ) ജില്ല സമ്മേളനം മാർച്ച്​ അഞ്ച്​, ആറ്​ തീയതികളിൽ പാലക്കാട്​ സൂര്യരശ്മി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന്​ ജില്ല പ്രസിഡന്‍റ്​ കെ.ആർ. ഗോപി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ 12 മണ്ഡലം കമ്മിറ്റികളിൽ നിന്നായി 170 പ്രതിനിധികളും സംസ്ഥാന, ജില്ല ഭാരവാഹികളുമടക്കം 180 പേർ പ​ങ്കെടുക്കും. അഡ്വ. മാത്യൂ ടി. തോമസ് എം.എൽ.എ ഉദ്​ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ്​ കെ.ആർ. ഗോപിനാഥ്​ അധ്യക്ഷത വഹിക്കും. ഡോ. നീലലോഹിതദാസൻ നാടാർ മുഖ്യാതിഥിയാവും. ദേശീയ സമിതി അംഗമായ മന്ത്രി കെ. കൃഷ്ണൻകുട്ടി, മുൻ മന്ത്രി സി.കെ. നാണു, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി. മുരുകദാസ്​, സംസ്ഥാന സെക്രട്ടറി ബെന്നി മുഞ്ഞേലി എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ ജില്ല വൈസ്​ പ്രസിഡന്‍റ്​ ജബ്ബാറലി, ടി.കെ. പത്മനാഭനുണ്ണി, ജുവജനതാദൾ ജില്ല സെക്രട്ടറി ലെനിൽ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.