മണ്ണാർക്കാട്: ചരിത്ര പണ്ഡിതനും സാഹിത്യകാരനുമായ ഡോ. എം. ഗംഗാധരന്റെ സ്മരണാർഥം മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജ് അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി വിഭാഗം ചർച്ച സംഗമം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പ്രഫ. എ.എം. ഷിഹാബ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല മുൻ സിൻഡിക്കേറ്റ് മെംബർ പ്രഫ. പി.എം. സലാഹുദ്ദീൻ, ഇസ്ലാമിക് ഹിസ്റ്ററി വിഭാഗം മേധാവി ഡോ. ടി. സൈനുൽ ആബിദ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രോഗ്രാം കോഓഡിനേറ്റർസി കെ. മുഷ്താഖലി, ഡോ. എം. ഫൈസൽ ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.