അഹ്മദാബാദ്: 2008ലെ അഹ്മദാബാദ് സ്ഫോടനക്കേസിൽ 38 പ്രതികളെ വധശിക്ഷക്കു വിധിച്ച പ്രത്യേക കോടതി വിധിയെ പുകഴ്ത്തിയ ബി.ജെ.പി ഗുജറാത്ത് ഘടകത്തിന്റെ ട്വീറ്റ് വിവാദമായി. ഗുജറാത്ത് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത കാർട്ടൂണാണ് വിവാദമായത്. തുടർന്ന് ട്വിറ്റർ ഇത് നീക്കം ചെയ്തു. തലയിൽ തൊപ്പി ധരിച്ച നിരവധി പേർ കൊലക്കയറിൽ തൂങ്ങിയാടുന്ന രീതിയിലുള്ള കാർട്ടൂണിൽ ഒരു വശത്ത് സ്ഫോടനം നടക്കുന്നതും ഒരു വശത്ത് ഇന്ത്യൻ പതാക പാറുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. 'സത്യമേവ ജയതേ' എന്നും കാർട്ടൂണിൽ എഴുതിയിട്ടുണ്ട്. കോടതിവിധിയോടുള്ള പ്രതികരണമായാണ് കാർട്ടൂർ പോസ്റ്റ് ചെയ്തതെന്നും എന്നാൽ ആരൊക്കെയോ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ട്വിറ്ററിത് നീക്കിയതായും ഗുജറാത്ത് ബി.ജെ.പി വക്താവ് യാഗ്നേഷ് ദേവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.