ഷൊർണൂർ: വാടാനാംകുറിശ്ശി ചോറോട്ടൂർ കാവ് താലപ്പൊലി വർണാഭമായി. വിവിധ ദേശങ്ങളിൽ നിന്നും വേലകൾ വന്നില്ലെങ്കിലും ആസ്വാദകരുടെയും കച്ചവടക്കാരുടെയും എണ്ണത്തിൽ ഒരു കുറവുമുണ്ടായില്ല. ഒരാനയും ഒരു ഇണക്കാളയും മാത്രമാണ് എഴുന്നെള്ളിപ്പിനുണ്ടായിരുന്നത്. പൂതൻ, തിറ അടക്കമുള്ള കെട്ടുകാഴ്ച്ചകളും താലപ്പൊലിക്ക് നിറവേകി. രാവിലെ വിശേഷാൽ പൂജകളും നിവേദ്യവും നടന്നു. തുടർന്ന് ശുകപുരം ദിലീപിന്റെ നേതൃത്വത്തിൽ മേളം നടന്നു. രാത്രിയിൽ മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ്, ചിറക്കൽ നിധീഷ് എന്നിവർ ത്രിബിൾ തായമ്പക അവതരിപ്പിച്ചു. PEW SRR 1: വാടാനാംകുറിശ്ശി ചോറോട്ടൂർ കാവിലെ താലപ്പൊലി എഴുന്നെള്ളിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.