വാഹനം വാടകക്കെടുത്ത് പണയംവെച്ചയാൾ അറസ്റ്റിൽ ആലത്തൂർ: വാഹനങ്ങൾ വാടകക്കും വിൽക്കുന്നതിനുമായി എടുത്ത ശേഷം തമിഴ്നാട്ടിൽ കൊണ്ടുപോയി പണയംവെച്ച് മുങ്ങി നടന്ന പ്രതിയെ ആലത്തൂർ പൊലീസ് പിടികൂടി. തരൂർ അത്തിപ്പൊറ്റ ചമ്മിണിയിൽ മജിഷിനെയാണ് (29) സേലത്ത് വെച്ച് പിടികൂടിയത്. വൈക്കം, പുനലൂർ, കൊട്ടാരക്കര,അങ്കമാലി പൊലീസ് സ്റ്റേഷൻ പരിധികളിൽ ഉൾപ്പെടെ ഇയാൾക്കെതിരെ കേസുകളുണ്ട്. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ നിയോഗിച്ച സംഘമാണ് പ്രതിയെ പിടികൂടിയത്. ആലത്തൂർ ഇൻസ്പെക്ടർ റിയാസ് ചാക്കേരി, എസ്.ഐ എം.ആർ. അരുൺകുമാർ, അഡീഷനൽ എസ്.ഐ ഫ്രാൻസിസ്, സീനിയർ സി.പി.ഒമാരായ സതീഷ് കുമാർ, മൻസൂർ അലി, ജയൻ സി.പി.ഒമാരായ സനു, ദീപക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പടം അറസ്റ്റിലായ മജീഷ് PEW ALTR Majeesh
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.