30 പവൻ സ്വർണാഭരണങ്ങളും 1.5 ലക്ഷം രൂപയും കവർന്നു പാലക്കാട്: നഗരത്തിൽ ആളില്ലാത്ത വീട്ടിൽനിന്ന് 30 പവൻ സ്വർണാഭരണങ്ങളും 1.5 ലക്ഷം രൂപയും വില കൂടിയ നാല് വാച്ചുകളും കവർന്നു. പറങ്കുന്നം ജാഫറിന്‍റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. ജാഫറും കുടുംബവും വീട്ടിലില്ലായിരുന്നു. മുകളിലത്തെ നിലയിലെ വാതിലിന്‍റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണവും പണവുമാണ് മോഷ്ടിച്ചത്. വീടിന് കാവൽക്കാരൻ ഉണ്ടായിരുന്നെങ്കിലും അയാളും അറിഞ്ഞില്ലെന്ന് പറയുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് എത്തി. അഞ്ച് ദിവസം മുമ്പ് പറക്കുന്നത്ത് മറ്റൊരു വീട്ടിൽ മോഷണശ്രമം നടന്നതായി പറയുന്നു. പറക്കുന്നം സെയ്തദിന്‍റെ വിട്ടീലാണ് മോഷണശ്രമം നടന്നത്. മൂന്ന് മാസം മുമ്പും ഇവിടെ ഒരു വീട്ടിൽ മോഷണം നടന്നിരുന്നു. അന്ന് 25 പവൻ സ്വർണാഭരണങ്ങളും പണവും നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.