ഉരുളൽ സമരം

പട്ടാമ്പി: നടുവട്ടം-കൂരാച്ചിപ്പടി റോഡിൽ പ്രവൃത്തികൾ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചു പൗരസമിതിയുടെ നേതൃത്വത്തിൽ നടത്തി. കൺവീനർ അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. എടപ്പലം പോസ്റ്റോഫിസ് മുതൽ നടുവട്ടം വരെ പ്രതിഷേധ ജാഥയും ഉണ്ടായിരുന്നു. എടപ്പലം പോസ്റ്റോഫിസ് മുതൽ നടുവട്ടം വരെയുള്ള റോഡ് മെറ്റൽ ഇളകി ഇരുചക്ര വാഹനങ്ങൾക്ക് പോലും ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. മുജീബ്, ജംഷാദ്, സിദീഖ്, ഷഫീക്, യൂനുസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.