പ്രദക്ഷിണ വരി ഉദ്‌ഘാടനം

ഒറ്റപ്പാലം: ചോറൊട്ടൂർ കുറുംബ ഭഗവതി ക്ഷേത്രത്തിൽ പുതുതായി കരിങ്കല്ലിൽ നിർമിച്ച പ്രദക്ഷിണ വരിയുടെയും ക്ഷേത്രാങ്കണം കരിങ്കൽ പതിച്ചതിന്‍റെയും ഉദ്‌ഘാടനം ബുധനാഴ്ച നടക്കുമെന്ന് ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ സി. മോഹൻദാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട്​ അഞ്ചിന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ എം.ആർ. മുരളി ഉദ്‌ഘാടനം നിർവഹിക്കും. ചൊവ്വാഴ്ച ക്ഷേത്രം തന്ത്രി മുണ്ടനാട്ടുമനക്കൽ പ്രമോദ് നമ്പൂതിരിപ്പാടിന്‍റെ കാർമികത്വത്തിൽ ലളിത സഹസ്രനാമ ലക്ഷാർച്ചന നടക്കും. 18നാണ് താലപ്പൊലി കൊടിയേറ്റം. 22ന് താലപ്പൊലി ആഘോഷിക്കും. വാർത്തസമ്മേളനത്തിൽ പി.എം. നാരായണൻ നമ്പൂതിരി, എൻ. സേതുമാധവൻ നായർ, ഇ. ദേവദാസ് എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.