അയിലൂരിൽ കുടിവെള്ളക്ഷാമം

നെന്മാറ: അയിലൂരിലെ പൊതുവായ്, മൂല, പുതിച്ചി ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം. വേനലെത്തും മുമ്പെ കുടിവെള്ള പ്രശ്നം തുടങ്ങിയത് വീട്ടമ്മമാരെയാണ് വെട്ടിലാക്കിയത്. കുടിവെള്ള സ്രോതസ്സുകൾ പലതും വറ്റിയിട്ടുണ്ട്​. നേരത്തേ പല കുടിവെള്ള പദ്ധതികളും പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ നിർജീവമാണ്. പോത്തുണ്ടി ജലവിതരണ പദ്ധതി ഈ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.