കോട്ടായി: മേഖലയിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി മൂന്ന് ചാർജിങ് പോയന്‍റുകൾ സ്ഥാപിക്കാൻ തീരുമാനം. കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി, കുത്തനൂർ പഞ്ചായത്തുകളിലുള്ളവർക്ക് വാഹനം ചാർജ് ചെയ്യാൻ സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമായാണ് ഇവ സ്ഥാപിക്കുന്നത്. കോട്ടായി പുളിനെല്ലി റോഡ് തിരിയുന്ന ഭാഗത്തും കോട്ടായി ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്ത് നിർദിഷ്ട മിനി ബസ് സ്റ്റാൻഡിലും പൂടൂർ റോഡിൽ ടേക്ക് എ ബ്രേക്കിന് സമീപത്തെ പഞ്ചായത്തിന്‍റെ വിശ്രമമുറിയിലുമാണ് ചാർജിങ് പോയന്‍റുകൾ സ്ഥാപിക്കുക. പി.പി. സുമോദ് എം.എൽ.എയുടെ ഫണ്ടുപയോഗിച്ചാണ് ഇവയൊരുക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. PE- PRY - 1 കോട്ടായിയിൽ ഇ-ചാർജ് പോയന്‍റ് സ്ഥാപിക്കുന്ന പഞ്ചായത്തിന്‍റെ വിശ്രമമുറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.