മെഡിക്കൽ കോളജ് ഭൂമി നഗരസഭക്ക് കൈമാറുന്നതിൽ പ്രതിഷേധം

പാലക്കാട്: മെഡിക്കൽ കോളജിന്‍റെ 70 സെന്‍റ്​ ഭൂമി മാലിന്യ സംസ്കരണ യൂനിറ്റ് സ്ഥാപിക്കാൻ നഗരസഭക്ക് നൽകിയ സർക്കാർ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി ധർണ നടത്തി. ഡി.സി.സി പ്രസിഡന്‍റ്​ എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ സി. പ്രേമനവാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പി.പി. പഞ്ചാലി, പി. ബാലസുബ്രഹ്മണ്യൻ, കെ. സുബ്രഹ്മണ്യൻ, കണ്ണൻ, വിജയൻ, വി. വാസു, ആർ. സുരേഷ്, കെ. സ്വാമിനാഥൻ, പി. ശെൽവൻ, പി. ആനന്ദൻ എന്നിവർ സംസാരിച്ചു. (പടം. PEW PKD DALITH CONGRESS. മെഡിക്കൽ കോളജ് ഭൂമി നഗരസഭക്ക് കൈമാറുന്നതിൽ പ്രതിഷേധിച്ച് ദലിത് കോൺഗ്രസ് നടത്തിയ ധർണ ഡി.സി.സി പ്രസിഡന്‍റ്​ എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.