മങ്കര: കല്ലൂർ ഗവ. എൽ.പി സ്കൂളിൽ കളക്ടേഴ്സ് സ്കൂൾ പദ്ധതിക്ക് തുടക്കമായി. വിദ്യാർഥികൾ വീടുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സ്കൂളിലെ മിനി ബോട്ടിൽ ബൂത്തുകളിൽ നിക്ഷേപിക്കുന്ന പദ്ധതിയാണിത്. ജില്ല ശുചിത്വ മിഷനാണ് 21,000 രൂപ വിലവരുന്ന നാല് മിനി ബോട്ടിൽ ബൂത്തുകൾ സ്കൂളിന് നൽകിയത്. ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ ടി.ജി. അഭിജിത്ത് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം സുജിത് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് സി.എം. വസന്തകുമാരി. പഞ്ചായത്ത് അംഗങ്ങളായ വിനോദ് കുമാർ, രമേശ്, വി.ഇ.ഒ ബിന്ദു, പ്രധാനാധ്യാപിക ബേബിശ്യാമള, മാതൃസംഗമം പ്രസിഡന്റ് ഷീജ എന്നിവർ സംസാരിച്ചു. ചിത്രം - PEW PTPL 1 കല്ലൂർ ഗവ. എൽ.പി സ്കൂളിൽ ശുചിത മിഷൻ നടപ്പാക്കുന്ന കളക്ടേഴ്സ് സ്കൂൾ പദ്ധതി ജില്ല കോഓഡിനേറ്റർ ടി.ജി. അഭിജിത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.