കൊല്ലങ്കോട്: വന്യജീവികൾക്കായി വനമേഖലയിൽ കൂടുതൽ ജലസംഭരണികൾ നിർമിക്കണമെന്ന് കർഷകർ. നിലവിൽ ചെമ്മണാമ്പതി മുതൽ എലവഞ്ചേരി വരെ 26 കിലോമീറ്ററിൽ രണ്ട് ജലസംഭരണികൾ മാത്രമാണുള്ളത്. ജലസംഭരണികൾ സ്ഥാപിച്ച് വേനലിൽ വന്യജീവികൾ വെള്ളത്തിനായി കാടിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് മലയോരവാസികളുടെ ആവശ്യം. മുതലമട, എലവഞ്ചേരി, കൊല്ലങ്കോട്, നെന്മാറ എന്നീ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന തെന്മലയോരപ്രദേശങ്ങളിൽ വനത്തിനകത്ത് ഓരോ കിലോമീറ്ററിലും കോൺക്രീറ്റ് ജലസംഭരണി നിർമിക്കണമെന്ന് കർഷക സംരക്ഷണ സമിതി ജില്ല രക്ഷാധികാരി ചിദംബരൻ കുട്ടി ആവശ്യപ്പെട്ടു. PEW-KLGD എലവഞ്ചേരി മിനുക്കശ്ശേരിയിൽ വനത്തിൽ സ്ഥാപിച്ച ജലസംഭരണി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.