പൊള്ളാച്ചി: വാൽപ്പാറ പ്രധാന റോഡിൽ കാട്ടാനയുടെയും കടുവയുടെയും സാന്നിധ്യം സ്ഥിരീകരിച്ചതോടെ മുന്നറിയിപ്പുമായി വനംവകുപ്പ്. പ്രധാന റോഡിൽ കവർക്കൽ എന്ന സ്ഥലത്ത് പ്രധാന റോഡിലൂടെ കഴിഞ്ഞ ദിവസം പുലർച്ചെ കടുവ നടന്നുനീങ്ങിയ വീഡിയോ വിനോദസഞ്ചാരി മൊബൈലിൽ ചിത്രീകരിച്ചിരുന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചതിനെ തുടർന്നാണ് വനംവകുപ്പ് വിവരം സ്ഥിരീകരിച്ച് മുന്നറിയിപ്പ് നൽകിയത്. ആളിയാറിൽ നിന്ന് രണ്ട് കിലോമീറ്റർ പരിധിയിൽ കഴിഞ്ഞ ഒരാഴ്ച്ചയായി രണ്ട് ആനകൾ റോഡിലിറങ്ങുന്നത് പതിവായിട്ടുണ്ട്. ആളിയാർ മുതൽ വാൽപ്പാറ വരെയുള്ള പ്രദേശങ്ങൾക്കിടയിൽ വിനോദസഞ്ചാരികൾ വാഹനങ്ങൾ നിർത്തരുതെന്നും ഭക്ഷണം കഴിക്കരുതെന്നുമാണ് നിർദേശം. വന്യജീവികളെ ചിത്രീകരിക്കുന്നതും വിലക്കിയിട്ടുണ്ട്. PEW-KLGD വാൽപ്പാറ പ്രധാന റോഡിൽ കണ്ടെത്തിയ കടുവയും ആനയും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.