കാഞ്ഞിരപ്പുഴ: തെങ്കര പുഴക്ക് കുറുകെ കോൽപ്പാടം-ഒലിപ്പാറ പാലത്തിനുള്ള നാട്ടുകാരുടെ കാത്തിരിപ്പിന് രണ്ട് പതിറ്റാണ്ടിന്‍റെ പഴക്കം. തെങ്കര-കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തുകളിലെ നിവാസികൾക്ക് തൊട്ടടുത്ത സ്ഥലമായ നരിയംകോട് എത്താൻ 12 കിലോമീറ്റർ ചുറ്റി യാത്ര ചെയ്യണം. നിലവിൽ തടയണയോടു കൂടിയ നടപ്പാലം ഈ സ്ഥലത്തുണ്ടെങ്കിലും രണ്ടടി മാത്രം വീതിയുള്ള നടപ്പാലത്തിൽ സുരക്ഷിതമായി കാൽനടയാത്ര പോലും പറ്റാത്ത സാഹചര്യമുണ്ട്. മഴക്കാലത്ത് പുഴയിൽ വെള്ളം ഉയർന്നാൽ ഈ ചെറിയ നടപ്പാലം ഉപയോഗിക്കാനാകില്ല. നിലവിലുള്ള പാലത്തിന് പകരം വീതി കൂടിയ വാഹനസഞ്ചാരത്തിനും ഉപകാരപ്രദമായ നിലയിൽ വലിയ പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലം നിർമിക്കുന്നതിന് വൻ തുക ആവശ്യമായതിനാൽ വിഷയം എം.പിയുടെയും എം.എൽ.എയുടെയും ശ്രദ്ധയിൽപെടുത്താനാണ് ഇരു ഗ്രാമപഞ്ചായത്ത് അധികൃതരുടെയും തീരുമാനം. KL KD Kanjirapuzha കോൽപ്പാടം ഒലിപ്പാറയിലെ തടയണയോടു ചേർന്ന നടപ്പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.