ഇ. അഹമ്മദ്​ വിട വാങ്ങിയിട്ട്​ അഞ്ച്​ വർഷം

മലപ്പുറം: മുസ്​ലിം ലീഗ്​ ദേശീയ പ്രസിഡന്‍റും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന . 2017 ഫെബ്രുവരി ഒന്നിനായിരുന്നു അന്ത്യം​. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പുലർച്ച 2.15ന്​ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ലീഗിന്‍റെ അഖിലേന്ത്യ ജനറൽ സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ച അദ്ദേഹം നിരവധി തവണ യു.എന്നിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയും ഒരുപാട് നയതന്ത്ര ഇടപെടലുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. വിദേശരാജ്യങ്ങളിൽ ഇന്ത്യയുടെ പ്രതിനിധിയായി രാജ്യാന്തര നയതന്ത്ര മേഖലയിൽ അറിയപ്പെട്ടു. അറബ്​ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ മികച്ച പങ്കുവഹിച്ചു​. 25 വർഷം ലോക്സഭാംഗവും 18 വർഷം നിയമസഭാംഗവുമായിരുന്നു. 1967, 77, 80, 82, 87 വർഷങ്ങളിലാണ്​ നിയമസഭാംഗമായത്​. 82 മുതൽ 87 വരെ സംസ്ഥാന വ്യവസായ മന്ത്രിയുമായിരുന്നു. 1991, 96, 98, 99, 2004, 2009, 2014 വർഷങ്ങളിലാണ്​ ലോക്സഭാംഗമായത്​. 2014ൽ നടന്ന തെരഞ്ഞെടുപ്പിൽ 1.94 ലക്ഷത്തിന്‍റെ ഭൂരിപക്ഷത്തോടെയാണ്​ മലപ്പുറത്ത്​ നിന്ന്​ വിജയിച്ചത്​. 2004ൽ ഒന്നാം യു.പി.എ സർക്കാറിൽ വിദേശകാര്യ സഹമന്ത്രിയും രണ്ടാം യു.പി.എ സർക്കാറിൽ റെയിൽവേ, വിദേശകാര്യം, മാനവ വിഭവശേഷി വകുപ്പുകളിൽ സഹമന്ത്രിയുമായിരുന്നു. പാർല​മെന്‍റിന്‍റെ ഒട്ടേറെ സമിതികളിലും ദൗത്യസംഘങ്ങളിലും നയതന്ത്ര സംഘങ്ങളിലും പ്രധാന സ്ഥാനം വഹിച്ച അദ്ദേഹം 91 മുതൽ 2014 വരെയുള്ള കാലയളവിനിടെ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. mpg e ahamd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.