മങ്കര റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കാത്തതിൽ പ്രതിഷേധം

പത്തിരിപ്പാല: മങ്കര റെയിൽവേ സ്റ്റേഷനിൽ പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കാത്തതിൽ പ്രതിഷേധം. കോവിഡിന്റെ പേരുപറഞ്ഞ് ഒരു പാസഞ്ചർ ട്രെയിൻ പോലും മങ്കരയിൽ നിർത്തുന്നില്ല. എന്നാൽ, ലക്കിടിയിലും പറളിയിലും നിർത്തുന്നുമുണ്ട്. മങ്കരയിൽ സ്റ്റോപ്​ ഇല്ലാത്തതു കാരണം തൃശൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ പോകേണ്ട നിരവധി യാത്രക്കാർ ഒന്നര വർഷമായി ദുരിതം പേറുകയാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. വാർഡ്​ അംഗം ചന്ദ്രിക അധ്യക്ഷത വഹിച്ചു. സൈഫുദ്ദീൻ, ശംസുദ്ദീൻ മാങ്കുറുശി, വി.കെ. അയ്യൂബ്, രമേശ്, പങ്കജം എന്നിവർ സംസാരിച്ചു. ആയിരത്തോളം ഒപ്പ്​ ശേഖരിച്ച് വി.കെ. ശ്രീകണ്ഠൻ എം.പി മുഖേന ഡിവിഷനൽ മാനേജർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. തുടർന്ന് ഒപ്പ് ശേഖരണവും നടന്നു. ചിത്രം - PEW PTPL- മങ്കരയിൽ പാസഞ്ചർ ട്രെയിൻ നിർത്താത്തതിൽ പ്രതിഷേധിച്ച് സ്റ്റേഷന് മുന്നിൽ നാട്ടുകാർ നടത്തിയ സമരം പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.