വൈദ്യുതി കണക്‌ഷൻ ഇല്ലാതെയാണ് ഉദ്ഘാടനം ചെയ്തത് മങ്കര: കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ മങ്കര കോട്ടയിലെ പകൽവീട് ഒന്നര വർഷം പിന്നിട്ടിട്ടും തുറന്ന് പ്രവർത്തിക്കാനായില്ല. കെട്ടിടവും പരിസരവും കാടുമൂടി ഇഴജന്തുക്കളുടേയും സാമൂഹികവിരുദ്ധരുടേയും താവളവുമായി. 2019-20 വർഷത്തെ വികസന ഫണ്ട് ഉപയോഗിച്ചാണ് സി.പി.എം ഭരണസമതി പദ്ധതി പൂർത്തീകരിച്ചത്. ലക്ഷങ്ങൾ മുടക്കി നിർമിച്ചതല്ലാതെ ഒരു പ്രയോജനവും ഇല്ലാതെ നോക്കുകുത്തിയായി നിൽപ്പാണ് കെട്ടിടമെന്ന് നാട്ടുകാർ പറയുന്നു. വൈദ്യുതി കണക്‌ഷൻ ഇല്ലാതെയാണ് ഉദ്ഘാടനം നടന്നത്. നിർധനരായ വയോജനങ്ങൾക്ക് ഇരിക്കാനും സമയം ചെലവഴിക്കാനുമായിട്ടാണ് പകൽ വീട് സ്ഥാപിച്ചത്. ഈ മാസം തന്നെ തുറന്നു പ്രവർത്തിക്കാൻ നടപടിയെടുക്കുമെന്നും സായം പ്രഭ പദ്ധതിയിലുൾപ്പെടുത്തി ഇതിലേക്ക് വേണ്ട ഉപകരണങ്ങൾ ഉടൻ നൽകി പ്രവർത്തന യോഗ്യമാക്കുമെന്നും പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് 'മാധ്യമത്തോട് പറഞ്ഞു. ഉടൻ വൈദ്യുതി എത്തിക്കാനും നടപടി തുടങ്ങുമെന്നും അറിയിച്ചു. PE WPTPL 1 ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷമായിട്ടും പ്രവർത്തിക്കാത്ത മങ്കരയിലെ പകൽവീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.