മാത്തൂർ: വേനലിന്‍റെ ആദ്യവാരങ്ങളിൽ തന്നെ മാത്തൂർ പഞ്ചായത്തിൽ ശുദ്ധജലം എത്തുന്നില്ലെന്ന് വ്യാപക പരാതി. പഞ്ചായത്തിലെ 14-ാം വാർഡിൽ ചെങ്ങണിയൂർകാവ് പ്രദേശത്താണ് ഗാർഹിക കണക്ഷൻ എടുത്തവർക്ക് പൈപ്പുകളിൽ വെള്ളം എത്തുന്നില്ലെന്ന് പരാതി ഉയർന്നിട്ടുള്ളത്. ആഴ്ചകളോളമായി ഇവിടെ വെള്ളം എത്തിയിട്ടെന്ന് നാട്ടുകാർ പറയുന്നു. ജലവിതരണത്തിൽ അപാകതയുണ്ടെങ്കിൽ പരിഹരിക്കുമെന്നും അപൂർവം ചില ഗുണഭോക്താക്കൾ ശുദ്ധജലം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്തധികൃതർ അറിയിച്ചു. ചില ഉപഭോക്താക്കൾ ആവശ്യമായ വെള്ളം ശേഖരിച്ചു കഴിഞ്ഞാൽ തൊടിയിലെ തെങ്ങിൻ ചുവട്ടിലേക്കും മരങ്ങളുടെ ചുവട്ടിലേക്കും പൈപ്പ് തുറന്നിടുകയാണെന്നും ഇതാണ് നിലവിൽ ജലവിതരണം സുഗമമാക്കുന്നതിന് വെല്ലുവിളിയാവുന്നതെന്നും പഞ്ചായത്ത് ഭരണസമിതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.