പത്തിരിപ്പാല: മൂന്ന് റോഡുകളുടെ സംഗമ സ്ഥാനമായ പത്തിരിപ്പാല ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം നടപ്പാക്കണമെന്ന ജനകീയ ആവശ്യം ഇനിയും നടപ്പായില്ല. ദിനേന 150ലേറെ സ്വകാര്യ ബസുകൾ ഇതിലൂടെ കടന്നുപോകുന്നുണ്ട്. മൂവായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളും ടൗണിലായതിനാൽ സ്കൂൾ വിടുമ്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ചില്ലറയല്ല. നിയന്ത്രിക്കാൻ ഒരു ഹോം ഗാർഡിന്‍റെ സേവനം മാത്രമാണ് നിലവിലുള്ളത്. യാത്രക്കാർക്കോ വിദ്യാർഥികൾക്കോ മറുഭാഗം കടക്കണമെങ്കിൽ ഏറെനേരം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. നാട്ടുകാരുടെ ആവശ്യമനുസരിച്ച് മണ്ണൂർ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ മുൻ എം.എൽ.എ ഇക്കാര്യത്തിൽ നടപടികൾക്ക് തുടക്കമിട്ടെങ്കിലും അദ്ദേഹത്തിന്‍റെ വേർപാടിന് ശേഷം തുടർ നടപടിയൊന്നും ഉണ്ടായില്ല. ഓട്ടോമാറ്റിക് സംവിധാനം നടപ്പായാൽ ഗതാഗതക്കുരുക്കിന് പരിധിവരെ പരിഹാരമാകും. യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനും സൗകര്യമാകും. പുതിയ എം.എൽ.എ ഇക്കാര്യത്തിൽ നടപടിയെടുത്ത് പ്രശ്നപരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം. ചിത്രം - PEW PTPL 3 പത്തിരിപ്പാലയിലെ ഗതാഗതക്കുരുക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.