രാസവളം ഉടൻ ലഭ്യമാക്കണം

കോട്ടായി: കർഷകർക്ക് ആവശ്യമായ രാസവളം അടിയന്തരമായി എത്തിക്കണമെന്ന് കോട്ടായി സർവിസ്​ സഹകരണ ബാങ്കിന്‍റെ വാർഷിക പൊതുയോഗം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ബാങ്ക് പ്രസിഡന്‍റ്​ കെ.ജി. ബാബുവിന്‍റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സെക്രട്ടറി വിജയൻ മഠത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് ഡയറക്ടർ പി. മാധവൻ പ്രമേയമവതരിപ്പിച്ചു. വി.സി. രാമൻകുട്ടി സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്‍റ്​ ആർ. ലത സ്വാഗതവും ഡയറക്ടർ കെ.എം. അബ്ബാസ് നന്ദിയും പറഞ്ഞു. സംസ്ഥാന അത്​ലറ്റിക്സിൽ ത്രോബാളിൽ ഒന്നാം സ്ഥാനം നേടിയ കോട്ടായി ഗവ. ഹൈസ്കൂളിലെ സി.ആർ. അഭിനയെ അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.