താലപ്പൊലി ആഘോഷിച്ചു

ആനക്കര: പുറമതില്‍ശ്ശേരി അയ്യപ്പന്‍കാവ് നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ . ക്ഷേത്രം തന്ത്രി കല്‍പ്പുഴ മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. രാവിലെ വിശേഷാല്‍ പൂജകള്‍, ശ്രീഭൂതബലി, ഉച്ചക്ക് ശേഷം ആന, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്, ആഘോഷ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വരവുകള്‍ എന്നിവ നടന്നു. തുടര്‍ന്ന് ദീപാരാധന, തായമ്പക, താലം എഴുന്നള്ളിപ്പ് എന്നിവയും നടന്നു. (pew ank( അയ്യപ്പന്‍കാവ് ) (പുറമതില്‍ശ്ശേരി താലപ്പൊലിയോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.