തേനിടുക്ക് സെന്‍റ്​ ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാൾ ആഘോഷിച്ചു

വടക്കഞ്ചേരി: തേനിടുക്ക് സെന്‍റ്​ ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാൾ ആഘോഷിച്ചു. വെട്ടിക്കൽ സെമിനാരിയിലെ മിഖായേൽ റബ്ബാൻ പ്രധാന കാർമികത്വം വഹിച്ചു. ഫാ. മാത്യു എബ്രഹാം ആഴാന്തറ, ഫാ. ഏലിയാസ് കീരി മോളയിൽ, ഫാ. എൽദോസ് ചിറക്കുഴിയിൽ എന്നിവരുടെ നേതൃത്വത്തിൽ മൂന്നിന്മേൽ കുർബാന സമർപ്പണം നടന്നു. പ്രദക്ഷിണം, ആശീർവാദം, പെരുന്നാൾ സന്ദേശം എന്നിവയുമുണ്ടായിരുന്നു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഇടവക ട്രസ്റ്റി സതീഷ് ചാക്കോ, സെക്രട്ടറി വർഗീസ് കണ്ടനാലിൽ, സന്തോഷ്, എൽദോസ് കുരിയപ്പുറം എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.