കാളംപറമ്പ് തെയ്യോട്ട്ചിറ റോഡ് നാടിന്​ സമർപ്പിച്ചു

അലനല്ലൂർ: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത്​ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7.64 ലക്ഷം രൂപ ചെലവിൽ നിർമിച്ച കാളംപറമ്പ്-തെയ്യോട്ട്ചിറ പള്ളി റോഡ് നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ഇൻചാർജ് ചെറുട്ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗം ബഷീർ തെക്കൻ അധ്യക്ഷത വഹിച്ചു. അസി. എൻജിനീയർ റഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ കെ.പി. ബുഷ്റ, വാർഡ് അംഗം നാലകത്ത് അബൂബക്കർ, മുസ്തഫ അഷ്റഫി കക്കുപ്പടി, മുഹമ്മദലി മുസ്​ലിയാർ, മുഹമ്മദ് റാഫി, മൊയ്തീൻ മുസ്​ലിയാർ, സി.കെ. ജാഫർ, ബാബു മൂലയിൽ, ജാഫർ കാലടി, ജലീൽ മണലടി, പി. റസാഖ് എന്നിവർ സംസാരിച്ചു. ഫോട്ടോ: കാളംപറമ്പ് തെയ്യോട്ട്ചിറ റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ഇൻചാർജ് ചെറുട്ടി മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു PEW ALN 3 road ulkadanam.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.