തൃത്താല: എസ്.വൈ.എസ് തൃത്താല സോൺ ടീം ഒലീവ് സ്ട്രൈറ്റ് ലൈൻ ക്യാമ്പ് സമാപിച്ചു. പറക്കുളം അയ്യൂബി എജു സിറ്റിയിൽ നടന്ന ക്യാമ്പിന്‍റെ രണ്ടാംദിനം തഹജ്ജുദ്, വിർദുല്ലത്വീഫ് പഠന സെഷനിൽ സുബൈർ ബാഖവി മേഴത്തൂർ ക്ലാസെടുത്തു. ഹെൽത്ത് ടിപ്സ് പ്രോഗ്രാമിന് ജുബൈർ സഅദി ഒതളൂർ, സ്വഫ്വാൻ റഹ്മാനി ഒതളൂർ എന്നിവർ നേതൃത്വം നൽകി. മിസ്അബ് ഇബ്നു ഉമൈർ, ഇ.കെ. ഹസ്സൻ മുസ്‌ലിയാർ ചരിത്രപഠനം സെഷനിൽ എസ്.വൈ.എസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സുലൈമാൻ മുസ്‌ലിയാർ ചുണ്ടമ്പറ്റ ക്ലാസെടുത്തു. യൂനിറ്റ് ഗ്രേഡിങ് പഠനം അശ്റഫ് അഹ്സനി ആനക്കരയും ഫീൽഡ് വിസിറ്റ് മുന്നൊരുക്കം ജഅ്ഫർ അസ്ഹരി പടിഞ്ഞാറങ്ങാടിയും അവതരിപ്പിച്ചു .ഉച്ചക്കുശേഷം നടന്ന മാതൃക യൂനിറ്റ് പഠന സെഷനിൽ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബൂബക്കർ പടിക്കൽ പ്രഭാഷണം നടത്തി. ജീവിതവിശുദ്ധി പഠനത്തിന് അബ്ദുൽ അസീസ് നിസാമി വരവൂർ നേതൃത്വം നൽകി. വൈകീട്ട് നടന്ന സമാപന സംഗമത്തിൽ കേരള മുസ്ലിം ജമാഅത്ത് ജില്ല വൈസ് പ്രസിഡന്‍റ് എം.വി. സിദ്ദീഖ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഇ.വി. അബ്ദുറഹ്മാൻ ഹാജി, ശറഫുദ്ദീൻ ബുഖാരി, ഹാഫിസ് സഖാഫി എന്നിവർ സംബന്ധിച്ചു. Pew ank(എം.വി) തൃത്താല സോൺ ടീം ഒലീവ് സ്ട്രൈറ്റ് ലൈൻ ക്യാമ്പിൽ എം.വി. സിദ്ദീഖ് സഖാഫി മുഖ്യപ്രഭാഷണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.