എൻ.എസ്​.എസ്​ ക്യാമ്പ്​ സമാപിച്ചു

വടക്കഞ്ചേരി: പന്തലാംപാടം മേരിമാതാ ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവിസ് സ്കീം സപ്തദിന ക്യാമ്പ്​ സമാപിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി രാമദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ ജിജോ അറയ്ക്കൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ. ശേഖരൻ, പ്രിൻസിപ്പൽ ഷൈജോ മാത്യു, അധ്യാപക പ്രതിനിധി ഡിന്നി വർഗീസ്, പ്രോഗ്രാം ഓഫിസർ ഡോണ മേരി ജോസ്, ലീഡർ പി. ചന്ദന, വളന്‍റിയർ ലീഡർ ബി.ജെ. ഗോകുൽ എന്നിവർ സംസാരിച്ചു. മജീഷ്യൻ പ്രേം ദാസിന്‍റെ മാജിക് ഷോ, ഫലവൃക്ഷത്തൈ നടീൽ, ആരോഗ്യ ബോധവത്കരണം, വയോജന സർവേ, പരിശീലന ക്ലാസുകൾ, കലാപരിപാടികൾ എന്നിവ നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.