എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു

പട്ടാമ്പി: നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്​.എസ്​ യൂനിറ്റിന്‍റെ സപ്തദിന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോൾ ഉദ്ഘാടനം ചെയ്തു. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എ.കെ. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ്​ കെ. സുഭാഷ്, എം.പി.ടി.എ പ്രസിഡന്‍റ്​ സി. മല്ലിക, അധ്യാപകൻ കെ. പഴനിയപ്പൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എസ്. ജൂഡ് ലൂയിസ് സ്വാഗതവും പ്രോഗ്രാം ഓഫിസർ കെ. വിജേഷ് നന്ദിയും പറഞ്ഞു. ചിത്രം pew ptb 21 എൻ.എസ്.എസ് ക്യാമ്പിന്‍റെ സമാപനം ജില്ല പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോൾ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.