വട്ടമിട്ടുപറന്ന്​ അനൂപി‍െൻറ 'വിമാനം'

വട്ടമിട്ടുപറന്ന്​ അനൂപി‍ൻെറ 'വിമാനം' കോങ്ങാട്: എൻജിനീയറിങ്​ വിദ്യാർഥി നിർമിച്ച റിമോട്ട്​ കൺട്രോൾ വിമാനം നാട്ടുകാർക്ക്​ കൗതുകമായി. തൃപ്പലമുണ്ട നരിക്കുളം പുത്തൻവീട്ടിൽ റെയിൽവേ ജീവനക്കാരനായ ശശിധര‍‍ൻെറയും പ്രസന്നയുടെയും മകനായ അനൂപ് (20) നീണ്ട കാലത്തെ അധ്വാനത്തിനൊടുവിലാണ്​ വിമാനം നിർമിച്ചത്​. ഫ്ലക്സ് ബോർഡും ബാറ്ററിയും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ചുള്ള വിമാനത്തിന്​ 15,000 രൂപയാണ്​ ചെലവുവന്നതെന്ന്​ അനൂപ്​ പറയുന്നു. പരമാവധി 800 മീറ്റർ ഉയരത്തിൽ 15 മിനിറ്റ് തുടർച്ചയായി ഇതിനെ പറപ്പിക്കാനാവും. കേരള റിമോട്ട് കൺട്രോൾ ഫ്ലയിങ് ക്ലബ്​ അംഗമായ അനൂപിന് രാജ്യത്തി‍ൻെറ പ്രതിരോധ മേഖലക്കും ജനങ്ങൾക്കും ഉപകാരപ്രദമായ ഡ്രോണിന് സമാനമായ ഉപകരണങ്ങൾ നിർമിക്കാനാഗ്രഹമുണ്ട്. സർക്കാർ ഡ്രോൺ ഫോറൻസിക് ലാബുമായി സഹകരിച്ച് ഗവേഷണം നടത്തുവാനും ഉദ്ദേശ്യമുണ്ട്. മുൻ വ്യോമസേന ഉദ്യോഗസ്ഥൻ കൂടിയായ പിതാവി‍ൻെറ ജീവിതവഴിയോടുള്ള ഇഷ്ടമാണ്​ അനൂപിനെ ഈ രംഗത്ത്​ എത്തിച്ചത്​. കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്കൂൾ പഠനം. ബംഗളൂരുവിലെ ഈസ്റ്റ് വെസ്റ്റ്​ എൻജിനീയറിങ് കോളജിലെ അവസാനവർഷ വിദ്യാർഥിയാണ് അനൂപ്. മുമ്പ്​ റിമോട്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രോൺ, മാതൃകവിമാനം എന്നിവ നിർമിച്ചിരുന്നു. ആദ്യം നിർമിച്ചതൊന്നും ശരിയായി പ്രവർത്തിച്ചിരുന്നില്ല. മാതാപിതാക്കളുടെയും സഹോദരിയും എൻജിനീയറുമായ മീനുവി‍ൻെറയും പ്രോത്സാഹനം യുവാവിന് പ്രചോദനം പകരുന്നു. പടം) KL KDAnoop 1 താൻ നിർമിച്ച 'വിമാന'വുമായി അനൂപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.