ആരോഗ്യകേരളം -എഴുത്ത് പരീക്ഷ ജനുവരി രണ്ടിന്

പാലക്കാട്: ആരോഗ്യകേരളത്തില്‍ ഡെന്‍റൽ സര്‍ജന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ തസ്തികളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർഥികള്‍ക്ക് ജനുവരി രണ്ടിന് എഴുത്തുപരീക്ഷ നടക്കും. നൂറണി ബി.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പരീക്ഷ. നവംബര്‍ 18നകം ആരോഗ്യകേരളം വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കാണ് പരീക്ഷ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ഉദ്യോഗാർഥികളുടെ കൂടെ കുട്ടികളെ പരീക്ഷ സെന്‍ററില്‍ പ്രവേശിപ്പിക്കില്ല. പരീക്ഷയ്ക്കാവശ്യമായ റെറ്റിങ്​ പാഡ്, തിരിച്ചറിയല്‍ രേഖ എന്നിവ കൈയില്‍ കരുതണം. എഴുത്ത് പരീക്ഷ ഫലം, അഭിമുഖം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും www.arogyakeralam.gov.in ല്‍ പ്രസിദ്ധീകരിക്കുമെന്ന് ജില്ല പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.