തടിയംപറമ്പില്‍ ക്രഷര്‍ ആരംഭിക്കാന്‍ നീക്കം; പ്രതിഷേധവുമായി നാട്ടുകാര്‍

അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പില്‍ ആരംഭിക്കാന്‍ പോകുന്ന ക്രഷറിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന ക്രഷര്‍ യൂനിറ്റ് ആരംഭിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരത്തിലാണ് നാട്ടുകാര്‍. ഇതി‍ൻെറ ഭാഗമായി തടിയംപറമ്പില്‍ പ്രതിഷേധ കൂട്ടായ്മയും പ്രദേശത്തെ നാലായിരം പേരില്‍ നിന്നും ഒപ്പു ശേഖരണവും നടത്തി. മൂന്ന് പതിറ്റാണ്ടോളമായി ചെറിയ തോതില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ക്വാറിയുടെ പ്രവര്‍ത്തനം നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് അഞ്ച് വര്‍ഷം മുമ്പ് നിര്‍ത്തിയിരുന്നതാണ്. ഇവിടെയാണ് ഇപ്പോള്‍ ക്രഷര്‍ യൂനിറ്റ് ആരംഭിക്കാന്‍ നീക്കം നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സണും വാര്‍ഡ് അംഗവുമായ എ. ലൈല ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. ജനകീയ കൂട്ടായ്മ കണ്‍വീനര്‍ ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.പി. അബുട്ടി, ഉണ്ണീന്‍ വാപ്പു, വി. ഫൈസല്‍, കരീം, ടി.കെ. ഷംസുദ്ദീന്‍, സമദ് പുളിക്കല്‍, കെ.ടി. അബ്​ദുല്‍ നാസര്‍, കെ.സി. അഷറഫ്, ടി.പി. കുഞ്ഞിപ്പു മാസ്റ്റര്‍, ടി.പി. ത്വല്‍ഹത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ സി.പി. കബീര്‍ സ്വാഗതവും ഗഫൂര്‍ നന്ദിയും പറഞ്ഞു. ക്രഷര്‍ ആരംഭിക്കുന്നതില്‍നിന്ന്​ പിന്മാറിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് തടിയംപറമ്പ് ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.