കിഫ്ബി പദ്ധതി: അവലോകന യോഗം ചേരും

പാലക്കാട്: സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥരും കരാറുകാരും ജനപ്രതിനിധികളും ഉള്‍പ്പെട്ട പ്രത്യേക യോഗം ഉടന്‍ വിളിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. സ്‌കൂള്‍ പ്രവര്‍ത്തനം സജീവമായി നടക്കുന്ന സാഹചര്യത്തില്‍ ക്ലാസുമുറികളുടെ അഭാവം പരിഹരിക്കാന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി‍ൻെറ ഭാഗമായുള്ള സ്‌കൂള്‍ കെട്ടിട നിര്‍മാണം വേഗത്തിലാക്കാനും ജില്ല വികസന സമിതി യോഗം തീരുമാനിച്ചു. ചിറ്റൂര്‍-തത്തമംഗലം നഗരസഭ, കണ്ണാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ലൈഫ്മിഷന്‍ വഴിയുള്ള ഫ്ലാറ്റ് നിര്‍മാണം പുനരാരംഭിച്ചതായി ലൈഫ് മിഷന്‍ ജില്ല കോഓഡിനേറ്റര്‍ അറിയിച്ചു. ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ലഭിച്ച അപേക്ഷകളുടെ സൂക്ഷ്മപരിശോധന 42ശതമാനം പൂര്‍ത്തിയായതായി കോഓഡിനേറ്റര്‍ യോഗത്തില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.