പാലക്കാട്: തുടർച്ചയായുള്ള സർവർ തകരാർ എഫ്.സി.ഐയിലെ ചരക്ക് നീക്കത്തെ താളം തെറ്റിക്കുന്നു. പ്രവൃത്തി ദിവസങ്ങളിൽ എല്ലായിടത്തും ഒരേ സമയം ഓൺലൈൻ സംവിധാനം ഉപയോഗിക്കുമ്പോൾ അതിനനുസരിച്ച് സർവർ ശേഷിയില്ലാത്തതാണ് പ്രവർത്തനം തടസ്സപ്പെടാൻ കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. ഓൺലൈൻ തകരാറിലായാൽ മാനുവലായി വിട്ടെടുപ്പും വിതരണവും നടത്തണമെന്നാണ് നിർദേശം. പിന്നീട് ഇവ ഓൺലൈനായി അപ്ലോഡ് ചെയ്യണം. എന്നാൽ മതിയായ ഓഫിസ് ജീവനക്കാരും, തൊഴിലാളികളും ഇല്ലാത്തത് ഒലവക്കോട് എഫ്.സി.ഐയിലെ ഇത്തരം പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. 54 കയറ്റിറക്ക് തൊഴിലാളികളാണ് ഇവിടെയുള്ളത്. പ്രതിമാസം 4000ഓളം ലോഡ് ഭക്ഷ്യധാന്യ ഇടപാടാണ് ഇവിടെ നടക്കുന്നത്. ഡിസംബർ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിതരണത്തിൽ ഇനിയും 1000ഓളം ലോഡ് ബാക്കിയാണ്. പി.എം.ജി.കെ.എ.വൈ പദ്ധതികൂടി നടപ്പിലാക്കിയതോടെ ജോലി ഭാരം ഇരട്ടിച്ചെന്നാണ് ജീവനക്കാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.