അസിസ്റ്റന്‍റ്​​ സ്​റ്റേഷൻ ഓഫിസർ തസ്തിക അനുവദിക്കണം -ഫയർ സർവിസ് അസോ.

പാലക്കാട്: പൊലീസ് വകുപ്പിന് തുല്യമായുണ്ടായിരുന്ന അടിസ്ഥാന ശമ്പളം പുനഃസ്ഥാപിക്കണമെന്നും രാത്രിസമയങ്ങളിൽ എല്ലാ സ്​റ്റേഷനുകളിലും ഒരു അസിസ്റ്റന്‍റ്​ സ്​റ്റേഷൻ ഓഫിസർ തസ്തിക അനുവദിക്കണമെന്നും കേരള ഫയർ സർവിസ് അസോസിയേഷൻ പാലക്കാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ പ്രതിനിധികൾ പങ്കെടുത്ത പൊതുസമ്മേളനം വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. അജിത് കുമാർ ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്‍റ്​ എൽ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ജയ്സൺ ഹിലാരി യോസ് പ്രവർത്തന റിപ്പോർട്ടും മേഖല ജോ. സെക്രട്ടറി വി. പ്രണവ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. റീജനൽ ഫയർ ഓഫിസർ ജെ.എസ്. സുജിത് കുമാർ, കെ.എഫ്.എസ്.എ സംസ്ഥാന പ്രസിഡൻറ്​ എ. ഷജിൽ കുമാർ, സംസ്ഥാന ട്രഷറർ ടി. ഗോപി, സംസ്ഥാന ജോ. സെക്രട്ടറി എം.എസ്. ബിജോയ്, വൈസ് പ്രസിഡന്‍റ്​ കെ.എസ്. നവീൻ, മേഖല വൈസ് പ്രസിഡന്‍റ്​ ബി. ഹരികുമാർ, സ്വാഗതസംഘം കൺവീനർ വി. കണ്ണദാസ് എന്നിവർ സംസാരിച്ചു. മേഖല ജോ. സെക്രട്ടറി വി. പ്രണവ് സ്വാഗതവും സ്വാഗതസംഘം ചെയർമാൻ കെ.എം. സുജീഷ് നന്ദിയും പറഞ്ഞ​ു. വിശിഷ്ട സേവന മെഡൽ ജേതാക്കളെ മന്ത്രി ആദരിച്ചു. പ്ലസ് ടു, എസ്.എസ്.എൽ.സി വിഭാഗങ്ങളിൽ ഉയർന്ന മാർക്ക് വാങ്ങിയ ജീവനക്കാരുടെ മക്കൾക്കുള്ള പാരിതോഷികങ്ങൾ എ. പ്രഭാകരൻ എം.എൽ.എ, അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ എന്നിവർ നൽകി. ഭാരവാഹികൾ: എൽ. ഗോപാലകൃഷ്ണൻ (പ്രസി.), കെ. സൂരജ് (വൈസ്​ പ്രസി.), എൻ. ഷാജി (സെക്ര.), കെ. ഗിരീഷ് (ജോ. സെക്ര.), ടി.സി. സജിത് (ട്രഷ.). PKG PKD GOPALAKRISHNAN എൽ. ഗോപാലകൃഷ്ണൻ (പ്രസി.) PKG PKD SHAJI) എൻ. ഷാജി (സെക്ര.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.