-ഫോേട്ടാ- തൃശൂർ: പത്മഭൂഷൺ കുഴൂർ നാരായണ മാരാർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് മദ്ദള വിദ്വാൻ ചെർപ്പുളശ്ശേരി ശിവൻ അർഹനായി. 55,555 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം അടുത്തമാസം ഒമ്പതിന് കുഴിക്കാട്ടുശ്ശേരി 'ഗ്രാമിക'യിൽ നടക്കുന്ന 'വാദ്യോപാസന' സമാപന സമ്മേളനത്തിൽ മന്ത്രി ഡോ. ആർ. ബിന്ദു സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പഞ്ചവാദ്യ കുലപതിയായിരുന്ന കുഴൂർ നാരായണമാരാരുടെ പേരിലുള്ള ഫൗണ്ടേഷൻ നൂറിലധികം വിദ്യാർഥികൾക്ക് വാദ്യ പരിശീലനം നൽകുന്നുണ്ട്. കേന്ദ്ര സാംസ്കാരിക വകുപ്പുമായി സഹകരിച്ച് 'വാദ്യോപാസന' എന്ന പേരിൽ മൂന്നു വർഷമായി വാദ്യോത്സവം സംഘടിപ്പിക്കുന്നുണ്ട്. ഇത്തവണ ജനുവരി രണ്ട് മുതൽ ഒമ്പത് വരെയാണ് വാദ്യോപാസന. വാർത്തസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ കാളത്തി മെക്കാട് പരമേശ്വരൻ നമ്പൂതിരി, ജനറൽ സെക്രട്ടറി എം.എൻ.എസ്. നായർ, സെക്രട്ടറി അന്നമനട മുരളീധരൻ മാരാർ എന്നിവർ പങ്കെടുത്തു. ----- TCR PMN1 -AWARD -CHERPULASSERY SIVAN -(ഫോേട്ടാ പാലക്കാട് എഡിഷനിലും കൊടുക്കുമല്ലോ)-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.