മണ്ഡലവിളക്ക് മഹോത്സവം

മങ്കര: കല്ലൂർ കൊട്ടിങ്ങൽ അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡലവിളക്ക്​ മഹോത്സവം തുടങ്ങി. 16 മുതൽ 26 വരെയാണ് ആഘോഷം. അണ്ടലാടി പരമേശ്വരൻ നമ്പൂതിരിയാണ് പൂജകൾക്ക് നേതൃത്വം. 16ന് ഡോക്ടർ വിജയലക്ഷ്മിയും സംഘവും അവതരിപ്പിച്ച നാരായണീയ പാരായണവും ശീവേലിയും ഉണ്ടായി. തുടർന്ന് ആദരിക്കൽ ചടങ്ങ് നടന്നു. 17ന് വൈകീട്ട് വേണുഗോപാലി​ൻെറ ഭക്തിപ്രഭാഷണം നടന്നു. 19ന് ഗണപതിഹോമം ഉഷ പൂജ, പഞ്ചഗവ്യം എന്നിവ നടക്കും. 20ന് ഭജന, 21ന് ഭജന, 22ന്​ കഥകളി കച്ചേരി, 23ന് ചാക്യാർകൂത്ത്, 24ന്​ കല്ലൂർ രാമൻകുട്ടിയും സംഘവും അവതരിപ്പിച്ച മേളം, 25ന് അയ്യപ്പൻ പാട്ട്, 26ന് കഥകളി കച്ചേരി എന്നിവയോടെ ആഘോഷങ്ങൾ സമാപിക്കും. ചിത്രം - കല്ലൂർ കൊട്ടിങ്ങൽ അയ്യപ്പക്ഷേത്രത്തിലെ മണ്ഡലവിളക്ക് മഹോത്സവത്തി​ൻെറ ഭാഗമായി നടന്ന എഴുന്നള്ളിപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.