ലക്കിടിയിൽ കാർ കണ്ടെത്തിയ സംഭവം: അന്വേഷണം ഊർജിതം

പത്തിരിപ്പാല: ലക്കിടി റെയിൽവേ ഗേറ്റിനു സമീപം കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതം. സംസ്ഥാന അതിർത്തിയിൽനിന്ന് കുഴൽപണം കൊണ്ടുവരുമ്പോൾ തട്ടിയെടുത്തതായിരിക്കാമെന്നാണ് പൊലീസ് നിഗമനം. ഡാഷ് ബോഡിൽ സൂക്ഷിച്ചിരുന്ന പണം തട്ടിയെടുത്തശേഷം വാഹനം ലക്കിടി റെയിൽവേ ഗേറ്റിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വളപ്പിൽ ഉപേക്ഷിച്ചിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. 13ന് രാത്രി എട്ടിന് കോയമ്പത്തൂർ ഭാഗത്തേക്കും തിരിച്ച് 15ന് പുലർച്ചെ അഞ്ചിന് പാലക്കാട് ഭാഗത്തേക്കും വാഹനം കടക്കുന്നതി​ൻെറ തെളിവും സി.സി.ടി.വി ദൃശ്യത്തിൽനിന്ന്​ പൊലീസിനു ലഭിച്ചു. ലക്കിടി റെയിൽവേ ഗേറ്റിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വളപ്പിലാണ് ബുധനാഴ്ച ദുരൂഹസാഹചര്യത്തിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മങ്കട സ്വദേശിയുടെ ഉടമസ്ഥയിലുള്ള കാറാണിതെന്നാണ് രേഖയിലുള്ളത്. ഇയാളയും പൊലീസ് അന്വേഷിച്ചു വരികയാണ്. കാറിനുള്ളിൽ മുഴുവൻ സ്ഥലങ്ങളിലും മുളകുപൊടി വിതറിയ നിലയിലായിരുന്നു. ഉള്ളിലെ ഡാഷ് ബോർഡും മുൻവശവും സീറ്റുകളുടെ കവറുകളും പൊളിച്ച നിലയിലായിരുന്നു. ഡ്രൈവിങ് സീറ്റിന്​ സമീപമുള്ള ഡോറി​ൻെറ ഗ്ലാസ് പൊട്ടിച്ച നിലയിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.