കണ്‍സല്‍ട്ടൻറ് ഒഴിവ്

പാലക്കാട്: കുടുംബശ്രീ മിഷന്‍ മുഖേന മണ്ണാര്‍ക്കാട് ബ്ലോക്കില്‍ നടപ്പാക്കുന്ന സംരംഭ വികസന പദ്ധതിയിലേക്കായി മൈക്രോ സംരംഭ കണ്‍സൽട്ടൻറ്​ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിലോ നഗരസഭയിലോ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗമായ പ്ലസ് ടു യോഗ്യതയുള്ള 25നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് എന്നിവ അഭികാമ്യം. യോഗ്യരായവര്‍ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകളും സഹിതം അതത് കുടുംബശ്രീ സി.ഡി.എസ് ഓഫിസുകളില്‍ ഡിസംബര്‍ 27ന് വൈകീട്ട് അഞ്ചിനകം ഹാജറാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.