കമ്പനി സെക്രട്ടറി ഒഴിവ്

പാലക്കാട്: എറണാകുളം ജില്ലയിലെ കേന്ദ്ര അർധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു സ്ഥിരം ഒഴിവുണ്ട്. ബിരുദത്തോടൊപ്പം ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയില്‍ അസോസിയേറ്റ് മെമ്പര്‍ഷിപ്പ് ഉണ്ടായിരിക്കണം. ലിസ്​റ്റഡ് കമ്പനിയില്‍ റെഗുലറായി കമ്പനി സെക്രട്ടറിയായി നിലവില്‍ പ്രവര്‍ത്തിക്കുന്നവരാകണം. അപേക്ഷകര്‍ക്ക് 2021 നവംബര്‍ ഒന്നിന് 16 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 22നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മൻെറ്​ എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്​റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2312944.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.