കാട്ടാന, പുലി: മലയോര കർഷകർക്ക് ഇരുട്ടടി

കല്ലടിക്കോട്: മലയോര ഗ്രാമങ്ങളിൽ വന്യമൃഗശല്യം കൂടിയത് ജനവാസ മേഖലയിൽ ഭീതി വർധിച്ചതോടൊപ്പം കർഷകർക്കു ഇരുട്ടടിയുമായി. മഴയൊഴിഞ്ഞതോടെ കാടിറങ്ങുന്ന കാട്ടാനകളും പുലിയും കാട്ടുപന്നിയും ജനജീവിതത്തിന് ഭീഷണി സൃഷ്​ടിക്കുകയാണ്. കരിമ്പ ഗ്രാമപഞ്ചായത്തിലെ മലമ്പ്രദേശങ്ങളായ മൂന്നേക്കർ, കരിമല, വട്ടപ്പാറ, കരിയട്ടി, തുടിക്കോട്, മേലേപയ്യാനി എന്നിവിടങ്ങളിലാണ് കാട്ടാനയും പുലിയും വിഹരിക്കുന്നത്. രാത്രി ഇരുട്ടി ജനവാസ മേഖലക്കടുത്ത തോട്ടങ്ങളിലെത്തുന്ന കാട്ടാനകൾ വാഴ, തെങ്ങ് എന്നിവ കുത്തിമറിച്ചും പിഴുതിട്ടും നശിപ്പിക്കുന്നു. മൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ സ്ഥാപിച്ച സൗരോർജ വേലി പലയിടങ്ങളിലും പ്രവർത്തനരഹിതമാണ്. കഴിഞ്ഞ ദിവസം പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിനടുത്ത് ഒന്നര കിലോമീറ്റർ അടുത്ത് വരെ പുലി എത്തി. പുലി കൊന്നിട്ട മാനി​ൻെറ ജഡം മേലേ പയ്യാനി റബർ തോട്ടത്തിൽ കണ്ടിരുന്നു. നിരവധി ഗ്രാമീണർ മൃഗങ്ങളെ വളർത്തലും കൃഷിയും തൊഴിലായി സ്വീകരിച്ചവരാണ്. പുലി ഭീതി കാരണം തോട്ടങ്ങളിൽ ടാപ്പിങ്ങിന് പോകാനും വളർത്തുമൃഗങ്ങളെ മേയാൻ വിടാനും പറ്റുന്നില്ല. വന്യമൃഗശല്യത്തിൽനിന്ന് രക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. KLK DKattana കല്ലടിക്കോട്ട്​ കാട്ടാന നശിപ്പിച്ച വാഴ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.