പുലിപ്പേടിയില്‍ വിറങ്ങലിച്ച് മലയോരം; അനങ്ങാതെ വനം വകുപ്പ്

മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ മലയോര ഗ്രാമങ്ങള്‍ പുലിപ്പേടിയില്‍. തത്തേങ്ങലം, കരിമ്പന്‍കുന്ന്, മേലാമുറി മലയോര മേഖലകളാണ് പുലിഭീതിയില്‍ ഉറക്കം കെട്ടിരിക്കുന്നത്. കഴിഞ്ഞ നാലു മാസമായി കാട്ടാനക്കൂട്ടവും പുലിയും നിരന്തരമായി നാട്ടില്‍ ഇറങ്ങുന്നതായാണ് പരാതി. നാലുമാസം മുമ്പ് കല്‍ക്കടി ഭാഗത്ത് പുലി ആടിനെ പിടിക്കുകയും തുടര്‍ന്ന് വനം വകുപ്പ് സ്ഥാപിച്ച കാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിയുകയും ചെയ്‌തെങ്കിലും വനം വകുപ്പി​ൻെറ ഭാഗത്തുനിന്ന്​ തുടര്‍നടപടിയുണ്ടായില്ല. 13ാം തീയതി 11ന്​ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലേക്ക്​ പുലി ഓടിയിറങ്ങിയതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 28 ആടുകളെയും നാലു വളര്‍ത്തുനായ്​ക്കളെയും വന്യജീവി പിടികൂടിയതായും നാട്ടുകാര്‍ പറഞ്ഞു. വന്യജീവി ശല്യത്തില്‍ പൊറുതിമുട്ടിയ നാട്ടുകാരും തെങ്കര പഞ്ചായത്ത് പ്രസിഡൻറി​ൻെറ നേതൃത്വത്തില്‍ ജനപ്രതിനിധികളും നേര​േത്ത നിവേദനം നല്‍കിയിരുന്നു. എന്നാല്‍, വനം വകുപ്പി​ൻെറ ഭാഗത്തുനിന്ന്​ ഒരു നടപടിയുമുണ്ടാകാത്തത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയാണ്. പുലിയെ കൂടുവെച്ച് പിടികൂടണമെന്നാണ് ആവശ്യം. ജനകീയ കമ്മിറ്റി ബുധനാഴ്ച മണ്ണാര്‍ക്കാട് ഡി.എഫ്.ഒ എം.കെ. സുര്‍ജിത്തിന് നിവേദനം നല്‍കി. തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ. ഷൗക്കത്തലി, ജനകീയ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ തത്തേങ്ങലം വാര്‍ഡ് മെംബര്‍ നജ്മുന്നിസ, കണ്‍വീനര്‍ എം.കെ. അബൂബക്കര്‍, പ്രദേശവാസികളായ ബിനീഷ്, ബഷീര്‍, ഖാലിദ്, ഷാഫി, മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു. കൂട് സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ മൂന്ന് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് ഡി.എഫ്.ഒ അറിയിച്ചതായി തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ. ഷൗക്കത്ത് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.