പാചക വാതക വില വർദ്ധനവിന് അടിയന്തിര പരിഹാരം കാണണം 

'പാചക വാതക വിലവർധനക്ക്​ അടിയന്തര പരിഹാരം കാണണം' ഒറ്റപ്പാലം: പാചക വാതക വിലവർധന സാധാരണക്കാര​ൻെറ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതിനാൽ അടിയന്തരമായി വില കുറക്കാൻ നടപടി സ്വീകരിക്കണമെന്ന് എൻ.സി.പി നിയോജക മണ്ഡലം കമ്മിറ്റി യോഗം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. റസാഖ് മൗലവി ഉദ്‌ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് പൊന്നിൽ വേണു അധ്യക്ഷത വഹിച്ചു. ഷൗക്കത്തലി കുളപ്പാടം, പി. മൊയ്തീൻകുട്ടി, സുലൈമാൻ, പ്രകാശ്, ഇബ്രാഹിം എന്നിവർ സംസാരിച്ചു. pew_otp_ 5 എൻ.സി.പി നിയോജകമണ്ഡലം കമ്മിറ്റി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. റസാഖ് മൗലവി ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.