എൻ.എസ്.എസ് പ്രോഗ്രാം ഓഫീസേഴ്സ് മീറ്റ്

എൻ.എസ്.എസ് പ്രോഗ്രാം ഓഫിസേഴ്സ് മീറ്റ് മുണ്ടൂർ: കോഴിക്കോട് സർവകലാശാലക്ക് കീഴിലെ പാലക്കാട് ജില്ല എൻ.എസ്.എസ് പ്രോഗ്രാം ഓഫിസേഴ്സ് മീറ്റ് സാത്മ്യം എന്ന പേരിൽ സംഘടിപ്പിച്ചു. ഡയറക്ടർ മാത്യു ജോർജ് വാഴയിൽ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് ജില്ല കോഓഡിനേറ്റർ മുഹമ്മദ് റഫീക്ക് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടോമി ആൻറണി മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ ജോസഫ്​ ഓലിക്കൽകൂനൽ, എൻ.എസ്.എസ് ജില്ല കോഓഡിനേഷൻ കമ്മിറ്റി മെംബർ കമൽരാജ്, യുവക്ഷേത്ര കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എം. ചന്ദ്രശേഖർ എന്നിവർ സംസാരിച്ചു. തുടർന്ന് മലപ്പുറം ജില്ല എൻ.എസ്.എസ് എക്സിക്യൂട്ടിവ് മെംബർ യാക്കൂബ് പൈലിപ്പുറം ഓറിയ​േൻറഷൻ ക്ലാസെടുത്തു. പരിപാടിയിൽ ജില്ലയിലെ 39 കോളജിലെ പ്രോഗ്രാം ഓഫിസർമാർ പങ്കെടുത്തു. KL KD Meet മുണ്ടൂരിൽ നടന്ന എൻ.എസ്.എസ് പ്രോഗ്രാം ഓഫിസേഴ്സ് മീറ്റ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.