കോലോത്ത് കുന്ന് കുടിവെള്ള പദ്ധതി നിർമ്മാണോദ്‌ഘാടനം നടന്നു

കോലോത്തുകുന്ന് കുടിവെള്ള പദ്ധതി നിർമാണോദ്‌ഘാടനം നടന്നു ഒറ്റപ്പാലം: നഗരസഭയിലെ ഈസ്​റ്റ്​ ഒറ്റപ്പാലം വാർഡിൽ അനുവദിച്ച കോലോത്തുകുന്ന് കുടിവെള്ള പദ്ധതിയുടെ നിർമാണോദ്‌ഘാടനം അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ നിർവഹിച്ചു. 13 ലക്ഷം രൂപയുടേതാണ് പദ്ധതി. നഗരസഭ അധ്യക്ഷ കെ. ജാനകിദേവി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ സുനീറ മുജീബ്, ഉപാധ്യക്ഷൻ കെ. രാജേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. വിജയൻ, പി. സുകുമാരൻ, എൻ. അസീസ്, സി. മാധവൻ, അർഷിത്, അബൂബക്കർ, സിദ്ദീഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.