കോവിഡ് കാലത്ത് മയ്യിത്ത് പരിപാലനം നടത്തിയവരെ ആദരിച്ചു

പട്ടാമ്പി: കോവിഡ് കാലത്ത് മയ്യിത്ത് പരിപാലനം നടത്തിയവരെ കൊപ്പം മഹല്ല് കമ്മിറ്റി ആദരിച്ചു. കോവിഡ് ബാധിച്ച് മരിച്ച വിവിധ മതങ്ങളിൽപെട്ട അഞ്ഞൂറോളം പേരുടെ അന്ത്യകർമങ്ങൾക്ക് നേതൃത്വം കൊടുത്ത കൊപ്പം മഹല്ല് നിവാസികളായ വാഴയിൽ റസാഖ്ബാബു, ഷാഹുൽ ഹമീദ് ദാരിമി, അവുതിയിൽ ഷഫീന ഷാഹുൽ എന്നിവരെയാണ് ആദരിച്ചത്. ഒരു പ്രതിഫലവും പറ്റാതെയാണ് ഇവർ മതാചാരപ്രകാരമുള്ള മുഴുവൻ പ്രവർത്തനങ്ങളും നടത്തിക്കൊടുത്തത്. കൊപ്പം പള്ളിയിൽ ചേർന്ന അനുമോദന സദസ്സിൽ കെ.പി. മമ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. ജി.എം. സ്വലാഹുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു. കുഞ്ഞിമുഹമ്മദ് മുസ്​ലിയാർ, ഇ. മുസ്തഫ, ടി. രിയാസുദ്ദീൻ, കമ്മുക്കുട്ടി എടത്തോൾ, ടി. കുഞ്ഞാപ്പ ഹാജി, എസ്. സെയ്തലവി ഹാജി എന്നിവർ സംസാരിച്ചു. ഫോട്ടോ PEWPTB 121കോവിഡ് കാലത്ത് മയ്യിത്ത് പരിപാലനം നടത്തിയവരെ കൊപ്പം മഹല്ല് കമ്മിറ്റി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.