പറക്കുളം സൻെറര്‍ നവീകരണം വൈകുന്നു ആനക്കര: പറക്കുളം സൻെറര്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ തുടരുന്നതിനാൽ പൊടിശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് വ്യാപാരികളും വഴിയാത്രികരും. നിർമാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നത് പരക്കെ പ്രതിഷേധത്തിന് വഴിവെക്കുന്നുണ്ട്. മുന്‍ എം.എല്‍.എ വി.ടി. ബല്‍റാമിൻെറ ആസ്തി വികസന ഫണ്ടില്‍നിന്ന് 19,35,000 രൂപ അനുവദിക്കുകയും നിർമാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു. ഇതിൻെറ ഭാഗമായി പറക്കുളം-അരിക്കാട് റോഡില്‍ പഴയ റോഡ് പൊളിച്ച് പാലം നിർമിച്ച് മെറ്റല്‍ വിരിക്കുകയും ചെയ്തിരുന്നു. പിന്നീട് നിർമാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. വേനല്‍ കടുത്തതോടെ മെറ്റല്‍ ഇളകി പൊടിശല്യം രൂക്ഷമായി. ഇതുമൂലം വ്യാപാരികളും യാത്രക്കാരും ഏറെ ദുരിതമനുഭവിക്കുകയാണ്. തൃത്താല എം.എല്‍.എ കൂടിയായ സ്പീക്കര്‍ എം.ബി. രാജേഷ് ഇടപെട്ട് എത്രയും പെട്ടെന്ന് പാതിവഴിയിലായ നിർമാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.