അട്ടപ്പാടി: ആരോഗ്യ-സാമൂഹിക സർവേക്ക്​ ശിപാർശ ചെയ്യും -പി. സതീദേവി

തിരുവനന്തപുരം: അട്ടപ്പാടിയിലെ പട്ടികവർഗ ജനവിഭാഗങ്ങളെ സംബന്ധിച്ച് സമഗ്ര ആരോഗ്യ-സാമൂഹിക സർവേ നടത്താൻ സംസ്ഥാന സർക്കാറിനോട് ശിപാർശ ചെയ്യുമെന്ന് സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ പി. സതീദേവി. അട്ടപ്പാടിയിൽ പട്ടികവർഗക്കാരുടെ ജീവിതശൈലി അടിസ്ഥാനമാക്കിയുള്ള പരിപാടികൾ നടപ്പാക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. സംസ്ഥാന വനിത കമീഷ​​​ൻെറ ആഭിമുഖ്യത്തിൽ ജില്ല പഞ്ചായത്തി​​​ൻെറ സഹകരണത്തോടെ അട്ടപ്പാടി കില പ്രാദേശിക കേന്ദ്രത്തിൽ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മേഖലയിൽ ഒരേ ഇനത്തിൽപെടുന്ന വിവിധ പദ്ധതികൾ സംയോജിപ്പിച്ച് സമഗ്ര പദ്ധതി രൂപവത്​കരിക്കാൻ ജില്ല പഞ്ചായത്തിന് കമീഷൻ നിർദേശം നൽകി. ഊരുകളിൽ സ്വയംതൊഴിലിനുള്ള ഉപാധികൾ കണ്ടെത്തി അവരെ പ്രാപ്തമാക്കണം. മദ്യപാനവും പുകയില ഉപയോഗവും അവസാനിപ്പിക്കാൻ സ്വയംതൊഴിലിൽ ഏർപ്പെടുന്നത് ഉചിതമാകുമെന്നും അവർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡ​ൻറ് കെ. ബിനുമോൾ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ​ൻറ് മരുതി മുരുകൻ, പഞ്ചായത്ത് പ്രസിഡ​ൻറുമാരായ അംബിക ലക്ഷ്മണൻ, രാമമൂർത്തി, ജ്യോതി അനിൽകുമാർ, കമീഷൻ അംഗങ്ങളായ എം.എസ്. താര, ഷിജി ശിവജി, വനിത കമീഷൻ ഡയറക്ടർ ഷാജി സുഗുണൻ, ഭക്ഷ്യ കമീഷൻ അംഗം രമേശൻ, ഡെപ്യൂട്ടി ഡി.എം.ഒ ശെൽവമൂർത്തി, ഡോ. പ്രഭുദാസ്, ഐ.ടി.ഡി.പി ഓഫിസർ സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. അഗളി, ഷോളയൂർ പഞ്ചായത്തുകളിലെ ഊരുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.