കൊല്ലങ്കോട്: മുതലമട ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബസ് ചെമ്മണാമ്പതി വഴിയാക്കണമെന്ന് രക്ഷിതാക്കൾ. വിദ്യാലയത്തിൽനിന്ന് 13 കിലോമീറ്റർ ദൂരപരിധിയിലുള്ള ചെമ്മണാമ്പതി അണ്ണാനഗറിൽനിന്നുള്ള വിദ്യാർഥികൾ സ്വകാര്യ ബസ് സർവിസ് നടത്താതായതോടെ ദുരിതത്തിലാണ്. പെൺകുട്ടികൾ ഉൾപ്പെടെ വിജനമായ വഴിയിലൂടെ നടന്നാണ് വിദ്യാലയത്തിൽ എത്തുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് സ്കൂൾ മേറ്റ് കൂട്ടായ്മ ഭാരവാഹികളായ ഗുരുവായൂരപ്പൻ, സന്തോഷ് കുമാർ എന്നിവർ പ്രധാനാധ്യാപികയെ നേരിൽ കണ്ടിരുന്നു. രണ്ട് ബാച്ചുകളായി വിദ്യാലയം പ്രവർത്തിക്കുന്നതിനാൽ ഒരു ദിവസം നാലുതവണ സ്കൂൾ ബസ് ചെമ്മണാമ്പതി വഴി സർവിസ് നടത്തേണ്ടതുണ്ട്. നിലവിലെ ഇന്ധന വില, ഡ്രൈവറുടെ വേതനം എന്നിവയുമായി തട്ടിച്ചു നോക്കുമ്പോൾ ഇത് നഷ്ടമാണെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. മുഴുവൻ സമയവും വിദ്യാലയം തുറന്നാൽ സ്കൂൾ ബസ് പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന നിലപാടിലാണ് അധികൃതർ. എന്നാൽ, ബസില്ലാത്തതിൻെറ പേരിൽ വിദ്യാർഥികൾ സ്കൂളിലെത്തുന്നത് കുറയുന്നതിനാൽ ജനപ്രതിനിധികൾ ഇടപെട്ട് ചെമ്മണാമ്പതിയിലേക്ക് സ്കൂൾ ബസ് പ്രവർത്തിപ്പിക്കാൻ വേഗത്തിൽ നടപടി ഉണ്ടാവണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. PEW-KLGD മുതലമട ജി.എച്ച്.എസ്.എസിലെ സ്കൂൾ ബസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.