മഞ്ഞപ്ര: പി.കെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാകിരണം പദ്ധതിയിൽ 11 ചെയ്തു. കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡൻറ് എം. സുമതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.ആര്‍. അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ കെ. ഉദയകുമാര്‍, എന്‍. ബിന്ദു, എം. ശിവദാസ്, കെ.കെ. ദിനില്‍കുമാര്‍, പ്രധാനാധ്യാപിക കെ. ഇന്ദുലേഖ, പ്രിന്‍സിപ്പൽ യു. സുധന്യ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ ധർണ പാലക്കാട്: ബാബരി മസ്ജിദ് ഓർമദിനത്തിൽ എസ്.ഡി.പി.ഐ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. വിളയോടി ശിവൻകുട്ടി, ഇ.എസ്. കാജാ ഹുസൈൻ, എസ്. സക്കീർ ഹുസൈൻ, സുലൈഖ റഷീദ്, സുലൈമാൻ പാലക്കാട് എന്നിവർ സംസാരിച്ചു. മുനിസിപ്പൽ സെക്രട്ടറി അഹമ്മദ് ശുഹൈബ് സ്വാഗതവും ഒ.എച്ച്. ഖലീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.