ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ പിടിയിൽ

ഹേമാംബിക നഗർ: ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവ്​ പൊലീസ് പിടിയിൽ. മുണ്ടൂർ കാരക്കാട് കീഴ്പാടത്ത് താമസിക്കുന്ന ശാന്തരാജാണ്​ (35) അറസ്​റ്റിലായത്. മുട്ടിക്കുളങ്ങരക്കടുത്ത് വള്ളിക്കോട് ബുധനാഴ്ച രാവിലെ 9.30നാണ് സംഭവം. മുണ്ടൂർ കീഴ്പ്പാടം സുനിതക്കാണ്​ (35) കുത്തേറ്റത്​. രണ്ട് മാസമായി യുവതി മങ്കരയിലാണ് താമസിച്ചിരുന്നത്. ഭർത്താവ് ഇവരെ മങ്കരയിൽനിന്ന് മുണ്ടൂരിലെ താമസസ്ഥലത്തേക്ക് സ്കൂട്ടറിൽ കൂട്ടിക്കൊണ്ടു വരുന്നതിനിടെ കത്തികൊണ്ട് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ സുനിതയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് കോയമ്പത്തൂർ ടി.എൻ. പുത്തൂർ സ്വദേശിയായ ശാന്തരാജ് 12 വർഷമായി മുണ്ടൂരിലാണ് താമസം. ഹേമാംബിക നഗർ പൊലീസാണ് പ്രതി​യെ പിടികൂടിയത്​. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. പടം) KLK Dshantharaj arrested ശാന്തരാജ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.